ഡിജിറ്റൽ മാർക്കറ്റിംഗിൽ Geeks Global കൈവരിച്ച വളർച്ച: ഒരു Search Console പഠനം
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് ശക്തമായ ഒരു ഓൺലൈൻ സാന്നിധ്യം അത്യാവശ്യമാണ്. തൃശൂർ കുന്നംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ മാർക്കറ്റിംഗ് Agency & Training ഇൻസ്റ്റിറ്റ്യൂട്ടായ Geeks Global Digital Marketing-ന്റെ വെബ്‌സൈറ്റിലേക്ക് എത്രത്തോളം ആളുകൾ ഗൂഗിൾ സെർച്ച് വഴി (Organic Search) എത്തുന്നുണ്ടെന്ന് മനസ്സിലാക്കുന്നത് അവരുടെ ഡിജിറ്റൽ വളർച്ച അളക്കുന്നതിൽ പ്രധാനമാണ്.
പരസ്യങ്ങൾക്കായി പണം ചെലവഴിക്കാതെ, ആളുകൾ സ്വയം ഗൂഗിളിൽ തിരയുമ്പോൾ നമ്മുടെ വെബ്‌സൈറ്റ് കണ്ടുപിടിക്കുന്നതിനെയാണ് ഓർഗാനിക് ട്രാഫിക് എന്ന് പറയുന്നത്. Geeks Global-ന്റെ വെബ്‌സൈറ്റിലേക്ക് ആളുകൾ ഏതെല്ലാം വാക്കുകൾ (Keywords) ഉപയോഗിച്ചാണ് എത്തുന്നത്, ഏതൊക്കെ പേജുകളാണ് കൂടുതൽ ആളുകൾ കാണുന്നത്, വെബ്‌സൈറ്റിന് ഗൂഗിളിൽ എത്രത്തോളം വിസിബിലിറ്റി ലഭിക്കുന്നുണ്ട് എന്നിവ കൃത്യമായി പരിശോധിക്കാൻ സഹായിക്കുന്ന സൗജന്യ ടൂളാണ് Google Search Console (GSC). ഈ ബ്ലോഗിലൂടെ GSC നൽകുന്ന ഡാറ്റ വിശകലനം ചെയ്ത് Geeks Global Digital Marketing-ന്റെ ഓർഗാനിക് പെർഫോമൻസ് എങ്ങനെ വിലയിരുത്താമെന്ന് വിശദമായി നോക്കാം
വെബ്‌സൈറ്റുകളുടെ പ്രകടനം വിലയിരുത്താൻ ഗൂഗിൾ തന്നെ നൽകുന്ന സൗജന്യ ടൂളാണ് Google search console. വെബ്‌സൈറ്റിന്റെ വഴി കാണിച്ചുതരുന്ന ഒരു കോമ്പസായി ഇത് പ്രവർത്തിക്കുന്നു
1. Total Clicks (ആകെ ക്ലിക്കുകൾ)
കഴിഞ്ഞ 3 മാസത്തിനിടെ Geeks Global വെബ്‌സൈറ്റിലേക്ക് ആകെ 92 Clicks ലഭിച്ചിട്ടുണ്ട്.
2. Total Impressions (ആകെ ഇംപ്രഷനുകൾ)
സെർച്ച് റിസൾട്ടുകളിൽ വെബ്‌സൈറ്റ് 3.5K (3500) തവണ ആളുകളുടെ മുന്നിലെത്തിയിട്ടുണ്ട്.
3. Average CTR – Click-Through Rate (ശരാശരി ക്ലിക്ക് റേറ്റ്)
നിലവിൽ നിങ്ങളുടെ ശരാശരി CTR 2.6% ആണ്. (അതായത്, ലിങ്ക് കണ്ട 100 പേരിൽ ഏകദേശം 2.6 പേർ ക്ലിക്ക് ചെയ്യുന്നു).
4. Average Position (ശരാശരി റാങ്കിംഗ് സ്ഥാനം)
നിലവിലത്തെ ശരാശരി സ്ഥാനം 24.7 ആണ്. (അതായത് ശരാശരി 2-ാം പേജിലോ 3-ാം പേജിലോ ആണ് ലിങ്കുകൾ വരുന്നത്).
Keyword & Content Strategy
Google Search Console-ലെ Performance, Insights വിഭാഗങ്ങൾ പരിശോധിച്ച് Geeks Global-ന്റെ കണ്ടന്റ് സ്ട്രാറ്റജി വിശകലനം ചെയ്യാം
1. Top Performing Keywords (പ്രധാന കീവേഡുകൾ)
Brand Keywords: ‘geeks digital’, ‘digital marketing course kunnamkulam’ തുടങ്ങിയ വാക്കുകൾ തിരയുമ്പോൾ ആളുകൾ വെബ്‌സൈറ്റിലേക്ക് നേരിട്ടെത്തുന്നു. ഇത് പ്രാദേശികമായി ബ്രാൻഡിനുള്ള ജനപ്രീതി വ്യക്തമാക്കുന്നു.
- Potential Keywords: ‘advanced css and sass udemy’, ‘google business profile setup’, ‘wordpress development course’ തുടങ്ങിയ തിരച്ചിലുകളിൽ വെബ്‌സൈറ്റിന് ഉയർന്ന ഇംപ്രഷനുകൾ (50 – 100+) ലഭിക്കുന്നുണ്ടെങ്കിലും ക്ലിക്കുകൾ കുറവാണ്. ഈ കീവേഡുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കൂടുതൽ ട്രാഫിക് നേടാനാകും.
2. Content Performance (ഉള്ളടക്കത്തിന്റെ പ്രകടനം)
Top Landing Page: വെബ്‌സൈറ്റിലെ ‘eLearning – Training for Modern Entrepreneurs’ എന്ന പേജാണ് ഏറ്റവും കൂടുതൽ ക്ലിക്കുകൾ (72 ക്ലിക്കുകൾ) നേടുന്നത്. ഓൺലൈൻ/ഡിജിറ്റൽ കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നവരാണ് കൂടുതൽ സന്ദർശകരും.
Services & Home Pages: ഡിജിറ്റൽ മാർക്കറ്റിംഗ് സർവീസുകളേക്കാൾ ട്രെയിനിംഗ്/കോഴ്സ് സംബന്ധമായ ഉള്ളടക്കങ്ങൾക്കാണ് ഗൂഗിളിൽ കൂടുതൽ ഡിമാൻഡ് ഉള്ളത്.
Technical Insights
ഒരു വെബ്‌സൈറ്റിന്റെ കണ്ടന്റ് മികച്ചതാണെങ്കിലും, അത് സാങ്കേതികമായി (Technical SEO) കൃത്യമല്ലെങ്കിൽ ഗൂഗിൾ സെർച്ചിൽ ഉയർന്ന റാങ്ക് ലഭിക്കില്ല. Google Search Console-ലെ Indexing, Experience റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക അവലോകനം താഴെ നൽകുന്നു:
1. Page Indexing Status (പേജ് ഇൻഡക്സിംഗ് സ്ഥാനം)
Indexed Pages (57 പേജുകൾ): വെബ്‌സൈറ്റിലെ 57 പ്രധാന പേജുകൾ ഗൂഗിൾ വിജയകരമായി ഇൻഡക്സ് ചെയ്യുകയും സെർച്ച് റിസൾട്ടുകളിൽ കാണിക്കുകയും ചെയ്യുന്നുണ്ട്.
Not Indexed Pages (94 പേജുകൾ): 94 പേജുകൾ നിലവിൽ ഇൻഡക്സ് ആയിട്ടില്ല. ഇവയിൽ കാറ്റഗറി പേജുകൾ, ടാഗുകൾ, അല്ലെങ്കിൽ താൽക്കാലികമായി നീക്കം ചെയ്ത ലിങ്കുകൾ എന്നിവ ഉൾപ്പെടാം. സെർച്ച് എഞ്ചിൻ ഡ്രൈവുകൾക്ക് ആവശ്യമില്ലാത്ത പേജുകൾ ഒഴിവാക്കുന്നതും, ആവശ്യമുള്ള പേജുകൾ വീണ്ടും ഗൂഗിളിന് സമർപ്പിക്കുന്നതും (Request Indexing) വഴി ഇൻഡക്സിംഗ് മെച്ചപ്പെടുത്താം.
2. HTTPS Security (സുരക്ഷ)
വെബ്‌സൈറ്റിൽ എച്ച്.ടി.ടി.പി.എസ് (HTTPS) സുരക്ഷിതമായി സജ്ജീകരിച്ചിട്ടുണ്ട് (24 വിവിധി യു.ആർ.എല്ലുകളിൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്). ഇത് യൂസർമാർക്ക് സുരക്ഷിതമായ അനുഭവവും ഗൂഗിളിന്റെ വിശ്വാസ്യതയും ഉറപ്പുനൽകുന്നു.
3. Mobile Usability & Page Experience (മൊബൈൽ ഫ്രണ്ട്‌ലിനസ്)
വെബ്‌സൈറ്റിലെ 13 പ്രധാന പേജുകളിൽ Breadcrumbs കൃത്യമായി നൽകിയിട്ടുണ്ട്, ഇത് ഉപയോക്താക്കൾക്കും ഗൂഗിൾ ബോട്ടിനും പേജുകൾ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നു.
മൊബൈൽ ഫോണുകളിൽ വെബ്‌സൈറ്റുകൾ പെട്ടെന്ന് ലോഡാകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന Core Web Vitals വിഭാഗത്തിൽ കൂടുതൽ വിവരങ്ങൾ (Data) ലഭ്യമല്ല, അതിനായി ട്രാഫിക് വർദ്ധിക്കുമ്പോൾ ഡാറ്റ അപഗ്രഥിക്കേണ്ടതുണ്ട്.
Performance Overview Dashboard:
Search Console Insights (കഴിഞ്ഞ 3 മാസത്തെ റിപ്പോർട്ട്)
Traffic & Impressions: കഴിഞ്ഞ 3 മാസത്തിനിടെ വെബ്‌സൈറ്റിലേക്ക് ആകെ 92 Clicks (124% വർദ്ധനവ്) ലഭിച്ചു. സെർച്ച് റിസൾട്ടുകളിൽ വെബ്‌സൈറ്റ് 3.5K (3500) തവണ എത്തിയത് (Impressions) വഴി നല്ല വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്.
Top Content: വെബ്‌സൈറ്റിലെ “eLearning – Training for Modern Entrepreneurs” എന്ന പേജിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് (72 Clicks).
Top Countries: ട്രാഫിക്കിന്റെ 90% ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. കൂടാതെ UAE (4%), Switzerland (3%), Germany (1%), Nigeria (1%) എന്നീ രാജ്യങ്ങളിൽ നിന്നും സന്ദർശകർ ഉണ്ട്.
Overall Status: വെബ്‌സൈറ്റിലേക്കുള്ള ഓർഗാനിക് വിസിറ്ററന്മാരുടെ എണ്ണത്തിൽ മികച്ച വർദ്ധനവ് (Growth) രേഖപ്പെടുത്തുന്നുണ്ട്.
link:
Links Analysis (ലിങ്ക് വിശകലനം)
1. External Links (ബാക്ക്‌ലിങ്കുകൾ – ആകെ 28)
എന്താണ് ഇത്: മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് Geeks Global വെബ്‌സൈറ്റിലേക്ക് നൽകിയിരിക്കുന്ന ലിങ്കുകളാണിത് (SEO-യിൽ ഇതിനെ ബാക്ക്‌ലിങ്ക് എന്ന് വിളിക്കുന്നു).
Top Linked Pages: വെബ്‌സൈറ്റിന്റെ Home Page (15 ലിങ്കുകൾ), Digital Marketing Course in Kunnamkulam (12 ലിങ്കുകൾ) എന്നീ പേജുകളിലേക്കാണ് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ലിങ്കുകൾ വന്നിട്ടുള്ളത്.
Top Linking Sites: showmysites.com, launchvault.dev, launchitx.com തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നാണ് പ്രധാനമായും ബാക്ക്‌ലിങ്കുകൾ ലഭിച്ചിരിക്കുന്നത്.
Top Linking Text (Anchor Text): ‘visit’, ‘visit site’, ‘digital marketing course’ തുടങ്ങിയ വാക്കുകളിലാണ് (Anchor Text) ലിങ്കുകൾ നൽകിയിരിക്കുന്നത്.
2. Internal Links (ഇന്റേണൽ ലിങ്കുകൾ – ആകെ 494)
എന്താണ് ഇത്: Geeks Global വെബ്‌സൈറ്റിനുള്ളിലെ ഒരു പേജിൽ നിന്ന് മറ്റൊരു പേജിലേക്ക് നൽകിയിരിക്കുന്ന ലിങ്കുകളാണിത്. വെബ്‌സൈറ്റ് നാവിഗേഷൻ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
Top Linked Pages: Home Page (54 ലിങ്കുകൾ), Blogs, Services, Portfolios എന്നീ പേജുകളിലേക്കാണ് വെബ്‌സൈറ്റിനുള്ളിൽ നിന്ന് ഏറ്റവും കൂടുതൽ ലിങ്കുകൾ നൽകിയിരിക്കുന്നത്.
- Keyword Optimization: ‘Google Business Profile Setup’, ‘WordPress Development’, ‘Advanced CSS’ തുടങ്ങിയ ഉയർന്ന ഇംപ്രഷനുകളുള്ള (Impressions) കീവേഡുകളിൽ പുതിയ ബ്ലോഗുകളും ലാൻഡിംഗ് പേജുകളും നിർമ്മിച്ച് CTR (Click-Through Rate) മെച്ചപ്പെടുത്തുക.
- Local SEO Strategy: ‘Digital Marketing Course in Kunnamkulam’ എന്ന പ്രാദേശിക കീവേഡിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി തൃശൂർ, മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെയും ക്ലയന്റുകളെയും ആകർഷിക്കുക.
- High-Quality Backlinks: നിലവിൽ 28 External Links മാത്രമാണുള്ളത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ മറ്റ് മുൻനിര വെബ്‌സൈറ്റുകളിൽ നിന്നും പ്രാദേശിക ഡയറക്ടറികളിൽ നിന്നും കൂടുതൽ ബാക്ക്‌ലിങ്കുകൾ (External Backlinks) നേടിയെടുക്കുന്നത് ഡൊമെയ്ൻ അഥോറിറ്റി ഉയർത്താൻ സഹായിക്കും.
- Fix Technical & Indexing Issues: നിലവിൽ ഇൻഡക്സ് ആകാത്ത 94 പേജുകൾ പരിശോധിക്കുകയും, സൈറ്റ്‌മാപ്പ് (Sitemap) അപ്‌ഡേറ്റ് ചെയ്ത് പ്രധാന പേജുകളെല്ലാം ഗൂഗിളിൽ ഇൻഡക്സ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.